KeralaLatest NewsNews

കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങൾ കാണാതായി; ഒടുവിൽ ആഭരങ്ങൾ കണ്ടെത്തിയത് ആശുപത്രിയിൽ നിന്ന്

അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്.

ആലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ നഷ്ടപെട്ട സ്വർണ്ണം ആശുപത്രിയിൽ നിന്ന് തന്നെ പൊലീസ് കണ്ടെടുത്തു. പള്ളിപ്പാട് സ്വദേശിനി വത്സലകുമാരിയുടെ ആറര പവൻ സ്വർണ്ണമാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കണ്ടെടുത്തത്. അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്. ജീവനക്കാർക്ക് പറ്റിയ പിഴവാണ് സ്വർണ്ണം നഷ്ടമാകാൻ കാരണമായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

Read Also: സംരംഭകർക്ക് ആശ്വാസം; 100 ശതമാനം ഉടമസ്ഥാവകാശമുള്ള ലൈസന്‍സുകള്‍ അനുവദിച്ച് യുഎഇ

എന്നാൽ ആഭരണങ്ങൾ നഷ്ടമായതിനെ തുടർന്ന് പോലീസിലും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകിയിരുന്നു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ.രാംലാല്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച (മെയ്-21) ഉച്ചയോടെയാണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി വത്സലാകുമാരി മരിച്ചത്. അതേസമയം ആശുപത്രി ജീവനക്കാര്‍ മൃതദേഹം വിട്ടുനല്‍കുമ്പോള്‍ സ്വർണാഭരണങ്ങളെപ്പറ്റി കൃത്യമായ മറുപടി നൽകിയില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

shortlink

Post Your Comments


Back to top button