KeralaLatest NewsNews

മനസമാധാനം കെടുത്താതെ ഇറങ്ങിപ്പോകൂ, ഗുജറാത്തി ഭാഷയിലും പ്രഫുല്‍ പട്ടേലിന്റെ പേജിൽ പൊങ്കാലയിട്ട് മലയാളികള്‍

അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളാണെന്നാണ് എന്നാണ് പ്രധാന വിമർശനം

കോഴിക്കോട്: പുതിയ നയങ്ങൾ നടപ്പിലാക്കിയതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിര രൂക്ഷ വിമര്‍ശനമുയരുകയാണ്.അടുത്തിടെ സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ച പോസ്റ്റുകൾക്ക് താഴെ മലയാളികൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. ലക്ഷത്തിന് മേല്‍ കമന്റുകളാണ് ഒരു പോസ്റ്റിനു കീഴില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

read also: സൗജന്യമായി റീചാർജ് ചെയ്യാം പണം പിന്നീട് മതി ; പുതിയ സംവിധാനവുമായി മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ്

ലക്ഷദ്വീപ് നിവാസികളുടെ സ്വൈര്യ ജീവിതം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പിന്‍മാറണമെന്നാണ് പ്രധാന ആവശ്യം. ഗോബാക്ക് പട്ടേല്‍, സ്റ്റാന്‍ഡ് വിത്ത് ലക്ഷദ്വീപ്, സേവ് ലക്ഷദ്വീപ് തുടങ്ങിയ ഹാഷ് ടാഗുകളുമായാണ് പ്രതിഷേധക്കമന്റുകള്‍ സജീവമാകുന്നത്. ഗുജറാത്ത് സ്വദേശിയായ പ്രഫുല്‍ പട്ടേലിന് മലയാളം മനസിലാകില്ലെന്നതിനാല്‍ ഗുജറാത്തി ഭാഷയിലും നിരവധി കമന്റുകള്‍ മലയാളികളുടെ വകയായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളാണെന്നാണ് എന്നാണ് പ്രധാന വിമർശനം. സമാധാനപരമായി ജീവിക്കുന്ന ജനതയെ ക്രൂരമായി ദ്രോഹിക്കുകയാണെന്നും കമന്റുകളില്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button