തിരുവനന്തപുരം: വിപണിയിൽ സജീവമായ വ്യാജ ഓക്‌സിമീറ്ററുകളെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ട് മനുഷ്യാകാശ കമ്മീഷൻ. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഇക്കാര്യം സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മൂന്നാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
Read Also: ലോക ആരോഗ്യ അസംബ്ലിയ്ക്ക് തുടക്കം കുറിച്ചു; ആദ്യ ദിനത്തിൽ കോവിഡോ പ്രതിരോധ പ്രവർത്തനങ്ങളോ ചർച്ചയായില്ല
ശരീരത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പൾസ് ഓക്‌സിമീറ്റർ. ഓക്‌സിമീറ്റർ ഓണാക്കി വിരൽ അതിനുള്ളിൽ വച്ചാൽ ശരീരത്തിലെ ഓക്‌സിജന്റെ തോതും ഹൃദയമിടിപ്പും സ്‌ക്രീനിൽ തെളിയും. കോവിഡ് ബാധിതർക്ക് ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറയാനുള്ള സാധ്യതയുള്ളത് കൊണ്ട്, വീടുകളിൽ കഴിയുന്ന രോഗികൾ ഇടക്കിടെ പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് പരിശോധന നടത്തണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന നിർദേശം.
വിപണിയിൽ ഇപ്പോൾ വ്യാജ പൾസ് ഓക്‌സിമീറ്ററുകൾ സജീവമാണ്. എന്ത് സാധനം വെച്ചാലും ഓക്‌സിജൻ തോത് കാണിക്കുന്ന വ്യാജ പൾസ് ഓക്‌സിമീറ്റുകൾ വിപണിയിലുണ്ട്. ഇത്തരം വ്യാജ ഓക്‌സിമീറ്ററുകളിൽ ജീവനില്ലാത്ത വസ്തുക്കൾ വെയ്ക്കുമ്പോൾ പോലും ഓക്‌സിജൻ തോത് കാണിക്കുന്നു.
വ്യാജ ഓക്‌സിമീറ്ററുകൾ തെറ്റായ അളവ് കാണിക്കുന്നത് കൊണ്ട് തന്നെ ഇവ ഉപയോഗിക്കുന്നവരുടെ ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞാലും അറിയാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Post Your Comments