ന്യൂഡൽഹി : ഉപഭോക്താക്കള്‍ക്കായി പേ ലേറ്റര്‍ സംവിധാനം അവതരിപ്പിച്ച് ഫ്രീചാർജ് ആപ്പ്. പേ ലേറ്റര്‍ ഓപ്ഷനിലൂടെ, കാര്‍ഡുകള്‍ ഉപയോഗിക്കാതെ തന്നെ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാനും, മൊബൈല്‍ റീചാര്‍ജ് ചെയ്യാനും, ഭക്ഷണം, മരുന്നുകള്‍, പലചരക്ക് തുടങ്ങിയവ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിയും.
ഈ സംവിധാനത്തിലൂടെ എല്ലാം ഒറ്റ ക്ലിക്കിലൂടെ പേയ്മെന്റുകള്‍ നടത്താന്‍ ഉപഭോക്താക്കളെ സഹായിക്കും. ഒരു മാസത്തെ ചെലവുകള്‍ സമാഹരിക്കപ്പെടുന്നതിനാല്‍, ആകെത്തുക ഉപയോക്താക്കള്‍ക്ക് മാസാവസാനം തടസമില്ലാത്ത രീതിയില്‍ അടയ്ക്കാനാവും. ഫ്രീചാര്‍ജ് പ്ലാറ്റ്ഫോമിലും, പതിനായിരത്തിലധികം വരുന്ന വ്യാപാരികളുടെ നെറ്റ് വര്‍ക്കിലും, ഓണ്‍ലൈനായും ഓഫ് ലൈനായും പേ ലേറ്റര്‍ ഓപ്ഷന്‍ ഉപയോഗിക്കാം.
സുരക്ഷിതമായ ഒറ്റ ക്ലിക്കിലൂടെ തന്നെ എല്ലാ പേയ്മെന്റുകളും നടത്താം. പ്രതിമാസ ക്രെഡിറ്റ് പരിധി 5,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ പ്രൊഫൈലിനെ ആശ്രയിച്ച് ഭാവിയില്‍ ഈ ഉപയോഗ പരിധി വര്‍ധിപ്പിക്കും. പേ ലേറ്റര്‍ ഉപയോഗത്തിന് ഒരു ചെറിയ പ്രോസസിങ് ഫീസും പലിശയും ഈടാക്കുമെങ്കിലും,മാസാവസാനത്തെ പേ ലേറ്റര്‍ ബില്‍ തിരിച്ചടയ്ക്കുന്നതിന്, ഈ പലിശ തുക ഉപഭോക്താവിന്റെ ഫ്രീചാര്‍ജ് വാലറ്റിലേക്ക് ക്യാഷ്ബാക്ക് ആയി തിരികെ ലഭിക്കും.
Post Your Comments