Latest NewsKeralaNewsCrime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡിവൈഎഫ്ഐ പ്രവ‍ർത്തകൻ പീഡിപ്പിച്ച കേസ്;പ്രതി പിടിയിലാകില്ലെന്ന ഭയമുണ്ടെന്ന് അച്ഛന്‍

കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവ‍ർത്തകൻ നിധിൻ പിടിയിലാകില്ല എന്ന ഭയമുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. രാഷ്ട്രീയ സ്വാധീമുള്ള പ്രതി കേസ് ഒതുക്കിത്തീര്‍ക്കുമോ എന്ന് ഭയക്കുന്നതായും കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് കുട്ടിയുടെ അച്ഛൻ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ദിവസം വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് പെണ്‍കുട്ടിയെ ഇയാള്‍ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടിയെ പീഡിപ്പിച്ച് മടങ്ങിപ്പോകുന്ന ഇയാളെ പ്രദേശവാസിയാണ് കണ്ടത്. വിവരം പെൺകുട്ടിയുടെ അച്ഛനെ ഇയാൾ അറിയിച്ചു. കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്. ഇതോടെ ഈ മാസം ഇരുപതിനാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്.

Read Also  :  രാജസ്ഥാനിൽ കോൺഗ്രസ്സ് വീണ്ടും പിളരുന്നു. രാഹുൽ ഗാന്ധി വാക്ക് പാലിച്ചില്ലെന്ന് സച്ചിൻ പൈലറ്റ് വിഭാഗം

അച്ഛന്‍റെ പരാതിയിൽ പോക്സോ, എസ് സി എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം എന്നിവ ചേർത്ത് പൊലീസ് കേസെടുത്തു. മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതേസമയം, സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ കൊല്ലം ജില്ലയിലുണ്ടെന്ന വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. ഇയാൾ കൊല്ലത്തുള്ള സുഹൃത്തിന്‍റെ അടുത്തേക്കാണോ പോയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button