Latest NewsIndiaNews

ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകളില്‍ പൊലീസ് ; പരിശോധനയല്ല നോട്ടീസ് നൽകാനെത്തിയതെന്ന് വിശദീകരണം

ന്യൂഡൽഹി : ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകളില്‍ റെയിഡ്. ഡൽഹിയിലെ കോര്‍പറേറ്റ് ഓഫീസിലടക്കമാണ് റെയിഡ് നടക്കുന്നത്.

Read Also : 185 കിലോമീറ്റർ വേഗത്തിൽ യാസ് ചുഴലികാറ്റ് ഇന്ന് കര തൊടും ; തീരദേശ ജില്ലകളിൽ നിന്നും ആളുകളെ മാറ്റിത്തുടങ്ങി 

ഡൽഹി പോലീസിന്റെ സ്‌പെഷ്യല്‍ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കര്‍ഷക സമരത്തിന്റെ പേരില്‍ അനധികൃത ഇടപാടുകള്‍ നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് റെയിഡ് നടത്തിയത്. ലാഡോ സരായ്, ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയിഡ് നടക്കുന്നത്.

എന്നാൽ പരിശോധന അല്ലെന്നാണ് ദില്ലി പൊലീസ് വിശദീകരിക്കുന്നത്. നോട്ടീസ് നൽകാനാണ് പോയതെന്നും നോട്ടീസ് ആർക്ക് നല്കണമെന്ന് അന്വേഷിക്കുകയാണ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര സർക്കാരിന്‍റെയും പ്രതിച്ഛായ മോശമാക്കാൻ കോൺഗ്രസ് ടൂൾകിറ്റ് ഉണ്ടാക്കി എന്ന ആരോപണമുന്നയിച്ചുള്ള ബിജെപി വക്താവ് സംബിത് പാത്രയുടെ ട്വീറ്റാണ് വ്യാജരേഖയാണെന്ന് ട്വിറ്റർ രേഖപ്പെടുത്തിയത്. കോൺഗ്രസിന്‍റെ ലെറ്റർഹെഡിലുള്ള ഒരു പ്രസ്താവനയുടെ ചിത്രമായിരുന്നു സംബിത് പാത്ര ട്വിറ്ററിൽ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button