Life Style

കഴുകാതെ തുടര്‍ച്ചയായി ഒരേ മാസ്‌ക് തന്നെ ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസിനു കാരണം’; മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

കൊവിഡിനൊപ്പം രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും വര്‍ധിക്കുകയാണ്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്.
ബ്ലാക്ക് ഫംഗസ് ബാധയുടെ വിവിധ കാരണങ്ങള്‍ വിശകലനം ചെയ്യുകയാണ് എയിംസിലെ ഡോക്ടര്‍മാര്‍.

വൃത്തിഹീനമായ ശീലങ്ങളും കഴുകാതെ തുടര്‍ച്ചയായി ഒരേ മാസ്‌ക് തന്നെ ഉപയോഗിക്കുന്നതും ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

തുടര്‍ച്ചയായി ഒരേ മാസ്‌ക് തന്നെ മൂന്നാഴ്ചയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസ് വരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം, ഉപയോഗിക്കുന്ന മാസ്‌ക്ക് വൃത്തിഹീനമായി വെയ്ക്കാതെ ദിവസവും കഴുകിയിടണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
സിലിണ്ടറില്‍ നിന്ന് നേരിട്ട് രോഗികള്‍ക്ക് കോള്‍ഡ് ഓക്സിജന്‍ നല്‍കുന്നതും രോഗബാധയ്ക്ക് കാരണമായേക്കാം എന്നാണ് വിദഗ്ധാഭിപ്രായം. പ്രമേഹരോഗികളിലാണ് പൊതുവില്‍ ബ്ലാക്ക് ഫംഗസ് ബാധ ഗുരുതരമാകാറുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button