
തിരുവനന്തപുരം : ഭാര്യ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നടൻ രാജന്‍ പി ദേവിന്‍റെ മകന്‍ ഉണ്ണി പി. രാജൻ ദേവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളുടെ അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പി നേതൃത്വത്തിലാണ് ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന പരാതിയിന്മേൽ അന്വേഷണം നടന്നിരുന്നത്.
മെയ് 12 ന് തിരുവനന്തപുരം വെമ്പായത്തെ വീട്ടിലാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിൽ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക കരഞ്ഞുകൊണ്ടു തന്നെ വിളിച്ചിരുന്നതായി സഹോദരൻ വിഷ്ണു പറയുന്നു. ഇതേത്തുടർന്നു കൂട്ടിക്കൊണ്ടു പോന്നു.
Read Also : മിക്കവാറും രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെ സോഷ്യൽ മീഡിയയുടെ ഭാവി അറിയാമെന്ന് നെൽസൻ ജോസഫ്
പ്രിയങ്കയുടെ മുതുകിൽ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പ്രിയങ്ക പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Post Your Comments