തിരുവനന്തപുരം : ബ്ലാക്ക് ഫംഗസിൽ നിന്ന് വ്യത്യസ്തമായി ശ്വാസകോശം, വൃക്ക, കുടൽ, ആമാശയം, സ്വകാര്യ ഭാഗങ്ങൾ, നഖങ്ങൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന അവയവങ്ങളിലേക്ക് വൈറ്റ് ഫംഗസ് അണുബാധ കൂടുതൽ എളുപ്പത്തിൽ പടരുന്നുവെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അതായത് ഇത് മുഴുവൻ ശരീരത്തെയും അപകടകരമായ രീതിയിലേക്ക് മാറ്റാൻ കാരണമാകും.
Read Also : യാസ് ചുഴലികാറ്റ് ഇന്നെത്തും ; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
കേസുകൾ വർദ്ധിക്കുമ്പോൾ, രോഗലക്ഷണങ്ങളെക്കുറിച്ചും ഏതെങ്കിലും അപകട സൂചനകളെക്കുറിച്ചും തുടക്കം മുതൽ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.എങ്കിൽ മാത്രമേ പ്രാരംഭ ഘട്ടത്തിൽ തന്നെ ശരീരത്തെ ബാധിച്ച അവസ്ഥയെ തിരിച്ചറിയാൻ കഴിയൂ.വൈറ്റ് ഫംഗസ് അണുബാധ ശരീരത്തിന്റെ സുപ്രധാന പ്രവർത്തനത്തെ വളരെയധികം ദോഷകരമായി ബാധിച്ചേക്കാം, ഇത് സൈനസിനെയും ശ്വാസകോശത്തെയും വലിയ തോതിൽ പ്രതിസന്ധിയിലാക്കും.
വൈറ്റ് ഫംഗസ് അണുബാധ കണ്ടെത്തിയ നാല് രോഗികളും കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചെങ്കിലും പരിശോധനയിൽ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ചില കോവിഡ് കേസുകൾക്ക് അധിക സ്കാൻ ആവശ്യപ്പെടുന്നതുപോലെ, വൈറ്റ് ഫംഗസ് അണുബാധ കണ്ടെത്തുന്നതിന് HRCT സ്കാനിന് സമാനമായ പരിശോധന ആവശ്യമായി വരുമെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ബ്ലാക്ക് ഫംഗസ് അണുബാധയെപ്പോലെ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും, പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ഈ രോഗം വേഗത്തിൽ പിടിപെടാം. ഏറെനാളായി സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവർക്കും രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
ബ്ലാക്ക് ഫംഗസിൽ നിന്ന് വ്യത്യസ്തമായി വൈറ്റ് ഫംഗസ് അണുബാധ ഗർഭിണികൾക്കും കുട്ടികൾക്കും അപകടസാധ്യതയുണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ലക്ഷണങ്ങൾ:
വൈറ്റ് ഫംഗസ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു, അതിനാൽ രോഗബാധിതനായ വ്യക്തിക്ക് ചുമ, നെഞ്ചുവേദന, ശ്വാസോച്ഛ്വാസത്തിൽ പ്രയാസങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം.
ഇതുകൂടാതെ,ശരീര ഭാഗങ്ങളിൽ വീക്കം, അണുബാധ, നിരന്തരമായ തലവേദന തുടങ്ങിയ മറ്റ് പല ലക്ഷണങ്ങളും അണുബാധയുടെ സൂചനകളാകാം.
നിലവിൽ വൈറ്റ് ഫംഗസ് അണുബാധ കണ്ടെത്തിയ മിക്ക ആളുകളും കോവിഡ് ന് സമാനമായ ശ്വസന ലക്ഷണങ്ങൾ കാണിക്കുന്നു, എന്നാൽ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്യുന്നു. അതിനാൽ എക്സ്-റേ അല്ലെങ്കിൽ സ്കാനിങ് ചെയ്യുന്നതാണ് രോഗബാധ തിരിച്ചറിയാൻ ഏറ്റവും നല്ല മാർഗം.
ചികിത്സ എങ്ങനെ?
വൈറ്റ് ഫംഗസ് ബാധിച്ച മിക്ക രോഗികളും ആന്റിഫംഗൽ ചികിത്സയ്ക്ക് വിധേയമാകുന്നത് വഴി രോഗത്തിൽ നിന്ന് രക്ഷനേടാം. എന്നാൽ നേരത്തെ തന്നെ ഇത് തിരിച്ചറിയാൻ കഴിയണം.
Post Your Comments