KeralaLatest NewsIndiaNews

തോൽവിയറിയാതെ റെക്കോർഡുകളുമായി നിയമസഭയിലേക്ക് ; ഇത് ഉമ്മൻ ചാണ്ടിയുടെ ചരിത്ര നിമിഷം

തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ ഇടതു പക്ഷത്തിന്റെ തുടര്‍ഭരണത്തിനിടയില്‍ നമ്മളാരും മുഖവിലയ്ക്കെടുക്കാതെ പോയ ഒരു റെക്കോർഡുമായി മറ്റൊരു മനുഷ്യൻ നിയമസഭയിലേക്ക് നടന്നു കയറുന്നുണ്ട്. നീണ്ട പന്ത്രണ്ടു വർഷക്കാലം തുടർച്ചയായി വിജയം മാത്രം സ്വന്തമാക്കിയാണ് ഉമ്മന്‍ ചാണ്ടി ഇത്തവണ നിയമസഭയിലെത്തുന്നത്. ഒരേ മണ്ഡലത്തില്‍ നിന്ന് 12-ാം തവണയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടി നിയമസഭയിലേക്ക് എത്തുന്നത്. ഇത് ചരിത്രത്തിൽ എഴുതപ്പെടേണ്ട ഒന്ന് തന്നെയാണ്. പന്ത്രണ്ട് വർഷക്കാലം ഒരേ ജനത ഒരേയൊരാളിൽ തന്നെ വിശ്വാസമർപ്പിക്കുന്നുണ്ടെങ്കിൽ ഈ റെക്കോർഡ് അടയാളപ്പെടേണ്ടത് തന്നെയാണ്.

Also Read:നിയമസഭയിൽ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി കെകെ രമ എംഎല്‍എ

സഭയിലെ ഏറ്റവും മുതിർന്ന നേതാവ് ഉമ്മൻചാണ്ടി തന്നെയാണ്. നേരത്തെ കെഎം മാണിയുടെ പേരിലായിരുന്നു ഈ റെക്കോര്‍ടെങ്കിൽ ഇപ്പോഴത് സ്വന്തം പേരിലേയ്ക്ക് ചേർത്ത് വച്ചിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി.

12-ാം നിയമസഭാംഗ ജീവിതം ഉമ്മൻചാണ്ടിയ്ക്ക് പുതിയൊരു റെക്കോര്‍ഡിലേക്കുള്ള യാത്ര കൂടിയാണ്. കേരള നിയമസഭയുടെ ആറര പതിറ്റാണ്ട് നീളുന്ന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം അംഗമായിരുന്ന ആള്‍ എന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഒരു വര്‍ഷവും മൂന്ന് മാസവും കഴിയുമ്പോള്‍ ഈ നേട്ടം ഉമ്മന്‍ ചാണ്ടിക്കൊപ്പം ചേരും. അന്ന് നിയമസഭാഗമായി 18,729 ദിവസം പൂര്‍ത്തിയാക്കും. അന്ന് അദ്ദേഹം കേരളചരിത്രത്തിന്റെ ഒരു ഭാഗമായി മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button