തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി കെകെ രമ എംഎല്‍എ. താൻ നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് വടകരയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച ആർഎംപി നേതാവ് രമ പറഞ്ഞു.
അതോടൊപ്പം ചില വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കും. ഏറ്റവും ശക്തമായ ക്രിയാത്മകമായ പ്രതിപക്ഷമായി നിലകൊള്ളും. യുഡിഎഫ് എന്ന വലിയ മുന്നണിയുടെ പിന്തുണയിലാണ് മത്സരിച്ച് ജയിച്ചിരിക്കുന്നതെന്നും എം എല്‍ എ വ്യക്തമാക്കി.
read also: നിയമസഭാ സമ്മേളനം ആരംഭിച്ചു; സത്യപ്രതിജ്ഞയെടുത്ത് എംഎല്‍എമാര്‍
7491 വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് എത്തുന്നത്. 2016 ല്‍ വടകരയില്‍ മത്സരിച്ച രമ 20504 വോട്ട് നേടിയിരുന്നു.
Post Your Comments