COVID 19Latest NewsIndia

രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും ഡി​സം​ബ​റോ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കും: കേ​ന്ദ്ര​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും ഡി​സം​ബ​റോ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ശെ​ഖാ​വ​ത്ത്. വാ​ക്സി​ന്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് പ​രി​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും​അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Read Also : ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരി വൈറ്റ് ഫംഗസ് ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

വാ​ക്സി​നു​ക​ളു​ടെ ഉ​ല്‍​പാ​ദ​ന​വും ല​ഭ്യ​ത​യും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഡി​സം​ബ​റോ​ടെ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും വാ​ക്സി​ന്‍ ന​ല്‍​കും. ഇ​ത് റി​ക്കാ​ര്‍​ഡാ​യി​രി​ക്കും- മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ സ്വ​ന്തം പ​രി​ശ്ര​മം കൊ​ണ്ടാ​ണ് ഇ​തെ​ല്ലാം സം​ഭ​വി​ക്കു​ക. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ലോ​ക​ത്തി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളോ​ടൊ​പ്പം ഇ​ന്ത്യ സ്വ​ന്ത​മാ​യി വാ​ക്സി​നു​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ, ഏ​തെ​ങ്കി​ലും വാ​ക്സി​നു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ എ​ത്താ​ന്‍ വ​ര്‍​ഷ​ങ്ങ​ളെ​ടു​ത്തി​രു​ന്നു.

പ്ര​തി​പ​ക്ഷം നി​ക്ഷി​പ്ത രാ​ഷ്ട്രീ​യ താ​ല്‍​പ്പ​ര്യ​ങ്ങ​ളോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ക​ള​ങ്ക​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​തേ വ്യ​ക്തി​ക​ള്‍ വാ​ക്സി​ന്‍ ല​ഭി​ക്കാ​ന്‍ ക്യൂ​വി​ലാ​ണെ​ന്നും ശെ​ഖാ​വ​ത്ത് പ​രി​ഹ​സി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button