ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് പരീക്ഷണം ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആരംഭിച്ചു. കോവിഡ് വൈറസിനെതിരെ കൂടുതല്‍ പ്രതിരോധശേഷി ആര്‍ജിക്കുന്നതിനാണ് കോവാക്സിന്റെ മൂന്ന് ഡോസുകള്‍ കുത്തിവെയ്ക്കുന്നത്.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് കോവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച 190 പേരാണ് ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഒമ്ബത് ഇടങ്ങളിലായി ആറ് മാസമാണ് പരീക്ഷണ കാലയളവ്. ചെന്നൈയില്‍ ഇതിനോടകം ഏഴ് പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
കോവാക്‌സിന്റെ ആദ്യഘട്ട വാക്‌സിനേഷന് ശേഷം ആറോ എട്ടോ മാസങ്ങള്‍ കഴിയുമ്ബോള്‍ പ്രതിരോധം വര്‍ധിപ്പിക്കാനായാണ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത്. എന്നാല്‍ ഈഡോസ് ഫലവത്താവുകയോ ആവാതിരിക്കുകയോ ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കൂടുതല്‍ പഠനത്തിന് ശേഷം വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സാധിക്കുമെന്ന് എയിംസില്‍ കോവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് പരീക്ഷണ്തിന് നേതൃത്വം നല്‍കുന്ന ഡോ. സഞ്ജയ് റായ് പറഞ്ഞു. ബൂസ്റ്റര്‍ ഡോസിന്റെ ദീര്‍ഘകാല പ്രതിരോധം, സുരക്ഷ, പ്രതികരണം എന്നിവ നിരീക്ഷിക്കാനാണ് ഈ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments