ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 51 കാരൻ അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം. മുതുകുളം കല്ലുംമൂട് സ്വദേശി സുരേഷാണ് അറസ്റ്റിലായത്. എഴ് വയസു മാത്രമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ നിരന്തരമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. അയൽവാസിയായ ഒരു സ്ത്രീ ഇയാൾ കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് വീട്ടുകാർ ഇയാൾക്കെതിരെ പരാതി നൽകി. എന്നാൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നുവെന്നാരോപിച്ച് നാട്ടുകാരും പെൺകുട്ടിയുടെ ബന്ധുക്കളും പോലീസിനെതിരെ രംഗത്തെത്തിയിരുന്നു. പോക്‌സോ വകുപ്പ് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments