ദുബായ് : ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 14 വരെയാണ് നീട്ടിയിരിക്കുന്നത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയിട്ടുള്ളവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്നു യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശനവിലക്കേര്‍പ്പെടുത്തിയിരുന്നത്. യുഎഇ സ്വദേശികള്‍ക്കും യുഎഇയിലെ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുമാണ് ഇതില്‍ ഇളവുള്ളത്.
Post Your Comments