Latest NewsNewsInternational

റിക്​ടര്‍ സ്​കെയിലിൽ ‍ 6.1 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം ; നിരവധി മരണം

ബീജിംഗ് ​: ചൈനയില്‍ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ മൂന്നു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Read Also : മോദി സർക്കാരിന്റെ ഏഴാം വാർഷിക ആഘോഷങ്ങൾ ഒഴിവാക്കി ബിജെപി ; രാജ്യമൊട്ടാകെ വിവിധ ക്ഷേമ പദ്ധതികൾ സംഘടിപ്പിക്കും 

ചൈനയുടെ വടക്കുപടിഞ്ഞാറ്​-തെക്ക്​പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ ഭാഗത്ത്​ തിബറ്റന്‍ പീഠഭൂമിയിലെ ക്വിങ്​ഹായ്​ പ്രവിശ്യയിലും തെക്ക്​പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലുമാണ്​ ഭൂചലനമുണ്ടായത്​. മഡുവോ ആണ്​ പ്രഭവകേന്ദ്രം.

രാത്രി 9.48നാണ് യുനാനിലെ ​പ്രശസ്​ത വിനോദസഞ്ചാര കേ​ന്ദ്രമായ ദാലിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്​ടര്‍ സ്​കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തി. 27 ഓളം പേര്‍ക്ക്​ പരിക്കേറ്റു.​ 20000 ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇതിന്​ ശേഷം രണ്ട്​ ഭൂചലനം കൂടിയുണ്ടായതായി യു.എസ്​ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button