COVID 19KeralaLatest NewsNews

സ്ഥാനമൊഴിയാൻ നേരത്തെ തീരുമാനിച്ചതാണെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു സര്‍ട്ടിഫിക്കറ്റും തനിക്ക്​ ആവശ്യമില്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല. പ്രതിപക്ഷ ധര്‍മം നിര്‍വഹിച്ചു. സ്ഥാനം ഒഴിയാന്‍ നേരത്തെ തീരുമാനിച്ചതാ​ണെന്നും ചെന്നിത്തല വ്യക്​തമാക്കി.

Also Read:‘എന്റെ അച്ഛനെ അവർ കൊന്നു, പല വമ്പന്‍ സ്രാവുകളുടെ മുഖം മൂടി വലിച്ചു കീറും’; നിയമനടപടിക്കൊരുങ്ങി നടി

കെ.പി.സി.സിയിലെ അഴിച്ചുപണി സംബന്ധിച്ച്‌​ ഹൈക്കമാന്‍ഡ്​ തീരുമാനമെടുക്കും. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്​. സതീശന്​ എല്ലാവിധ പിന്തുണയും നല്‍കും. പ്രതിസന്ധിഘട്ടങ്ങളില്‍ ശക്​തമായി മുന്നോട്ട്​ നയിക്കാന്‍ വി.ഡി സതീശന്​ കഴിയ​ട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്ത്​ നിന്ന്​ മാറ്റുന്നുവെന്ന വിവരം കോണ്‍​ഗ്രസ്​ നേതാവ്​ മല്ലികാര്‍ജുന്‍ ഗാര്‍ഗെയാണ്​ അറിയിച്ചത്​.
ഹരിപ്പാ​ട്ടെ ജനങ്ങള്‍ക്കൊപ്പം ഇനിയും നിലകൊള്ളുമെന്നും രമേശ്​ ചെന്നിത്തല വ്യക്​തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button