കോട്ടയം: കോട്ടയം ജില്ലയില്‍ 1322 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1320 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5622 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 23.51 ശതമാനമാണ്.
കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 575 പുരുഷന്‍മാരും 576 സ്ത്രീകളും 171 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1467 പേര്‍ രോഗമുക്തരായി. 11069 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 171552 പേര്‍ കോവിഡ് ബാധിതരായി. 159520 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54969 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Post Your Comments