COVID 19Latest NewsNewsGulfQatar

ഖത്തറിൽ കോവിഡ് നിയമലംഘനം; 961 പേര്‍ക്കെതിരെ കേസ്

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 961 പേര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയിരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 510 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പാര്‍ക്കുകളിലും കോര്‍ണിഷിലും ഒത്തുകൂടിയതിന് 180 പേരും സാമൂഹിക അകലം പാലിക്കാത്തതിന് 260 പേരും അറസ്റ്റിൽ ആയിരിക്കുന്നു. മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഒമ്പത് പേരും ഹോം ക്വാറന്റീന്‍ ലംഘിച്ചതിന് ഒരാളും കാറില്‍ അനുവദനീയമായ ആളുകളിലും കൂടുതല്‍ പേരെ കയറ്റി യാത്ര ചെയ്തതിന് ഒരാളും പിടിയിലായിരിക്കുന്നത്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button