KeralaLatest NewsNews

സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ബുധനാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നത്.

Read Also: ‘രാം ഗോപാല്‍ വര്‍മ ചിത്രത്തിൽ പ്രതിഫലം തരാതെ വഞ്ചിച്ചു’; രാധിക ആപ്തെ

ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് കനത്തമഴ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട പ്രഖ്യാപിച്ചിട്ടുണ്ട്. 25-ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ടു ജില്ലകളിലും യെല്ലോ അലർട്ടാണ്. 26-ന് കൊല്ലം മുതൽ പാലക്കാട് വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.

Read Also: ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച്‌ കച്ചവടം നടത്തിയെന്ന് ആരോപിച്ച് പതിനേഴുകാരനെ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തി

ബുധനാഴ്ച പശ്ചിമബംഗാൾ-ഒഡിഷ-ബംഗ്ലാദേശ് തീരത്ത് വീശും. കാറ്റിന് മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗമുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button