ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം പതിനായിരത്തിൽ കൂടുതൽ പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 34.68 ലക്ഷമായി ഉയർന്നിരിക്കുകയാണ്. നിലവിൽ ഒന്നര കോടിയിലധികം പേർ കോവിഡ് ചികിത്സയിലുണ്ട്.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം രണ്ടര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ കേസുകളിൽ 78.12 ശതമാനവും കേരളമുൾപ്പടെയുള്ള പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്. നിലവിൽ 29 ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. പ്രതിദിന മരണം ഇന്നലെയും നാലായിരം കടന്നിരിക്കുന്നു. 87.76 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക് ഉള്ളത്.
കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ് ഉള്ളത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 603,864 ആയി ഉയർന്നു. ബ്രസീൽ(1.64 കോടി രോഗബാധിതർ), ഫ്രാൻസ്(55 ലക്ഷം രോഗബാധിതർ), തുർക്കി(51 ലക്ഷം രോഗബാധിതർ), റഷ്യ(49 ലക്ഷം കൊവിഡ് ബാധിതർ), എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ് ചെയ്യുന്നത്.
Post Your Comments