KeralaLatest NewsNews

മദ്യവിതരണത്തിന് ആപ്പ് വഴിയുള്ള ബുക്കിങ് സംവിധാനം തിരിച്ചുകൊണ്ടുവരുമെന്ന് എക്‌സൈസ് മന്ത്രി ‍

തിരുവനന്തപുരം: കോവിഡ് വ്യാപനവും ലോക്ക്ഡൗണും പരിഗണിച്ച്‌ മദ്യവിതരണത്തിന് ആപ്പ് വഴിയുള്ള ബുക്കിങ് സംവിധാനം തിരിച്ചുകൊണ്ടുവരാൻ ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന് . ഇതിനായി ബെവ്കോ എംഡിയുമായി ചര്‍ച്ച നടച്ചത്തിയതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മദ്യം തല്‍ക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

Read Also : ഇ​ന്ത്യയിൽ നിന്നുള്ളവർക്ക് യു​എ​ഇ​ ഏ​ര്‍​പ്പെ​ടു​ത്തി​യ യാത്രാ വി​ല​ക്ക് വീ​ണ്ടും നീ​ട്ടി 

ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ഒന്നര വര്‍ഷം മുന്‍പ് സര്‍ക്കാരിനു മുന്നില്‍ അപേക്ഷ എത്തിയിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല. പിന്നീട് കോവിഡ് വ്യാപിച്ചതോടെ തിരക്കു കുറയ്ക്കാന്‍ ബെവ്ക്യു ആപ് ഏര്‍പ്പെടുത്തി. ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നു.

നിയമപ്രകാരം കുപ്പികളില്‍ മദ്യം വില്‍ക്കാന്‍ ബവ്‌റിജസ് ഷോപ്പുകള്‍ക്കു മാത്രമേ അനുമതിയുള്ളൂ. തിരക്കു നിയന്ത്രിക്കാന്‍ ബാറുകളില്‍ കൗണ്ടറുകള്‍ സ്ഥാപിച്ചതോടെ അതിനും ഭേദഗതി വേണ്ടിവന്നു. ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ റൂളിലും ഭേദഗതി വേണം.

ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 3 ലീറ്ററാണ്. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചാല്‍ വിതരണം നടത്തുന്ന കമ്പനിയുടെ ജീവനക്കാരന് ഇതില്‍ കൂടുതല്‍ അളവ് മദ്യം കൈവശം വയ്‌ക്കേണ്ടിവരും. ഇതിനായി ഭേദഗതി കൊണ്ടുവരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button