പാറ്റ്ന : മഹാദളിത് കോളനിക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. ബീഹാറിലെ പൂര്‍ണിമ ജില്ലയിലാണ് സംഭവം. അസാസുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എ ഐഎം ഐഎം ഭരിയ്ക്കുന്ന മണ്ഡലമാണിവിടം. ഹിന്ദുക്കൾ താമസിക്കുന്ന കോളനിയില്‍ 13ഓളം വീടുകള്‍ക്കും തീയിട്ടു. 70 കാരനായ മേവാ ലാല്‍ റായ് ആണ് അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ടു. മൂന്ന് വയസ്സുള്ള ഒരു കുട്ടിയെ കാണാനില്ലെന്നും റിപ്പോർട്ട്.
read also: പതഞ്ജലിയുടെ പാലുല്‍പ്പന്ന വിഭാഗം മേധാവി കോവിഡ് ബാധിച്ച് മരിച്ചു
ഈ ആക്രമണത്തിൽ 10 സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീടുകളില്‍ ഉണ്ടായിരുന്ന കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളെ കൊന്നുവെന്നും പരാതി. കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം
സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇതിന് മുന്‍പും കോളനിയ്ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
Post Your Comments