ജിദ്ദ: സൗദിയിൽ ഇന്ന് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മക്ക പ്രവിശ്യയിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 322 രോഗികളാണ് മക്ക പ്രവിശ്യയിൽ ഉയർന്നിരിക്കുന്നത്. രാജ്യത്തൊട്ടാകെ 1,067പുതിയ കോവിഡ് രോഗികളും 895 രോഗമുക്തിയും ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,40,914 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,24,690 ഉം ആയി ഉയർന്നു. പുതുതായി 12 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതുവരെ ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 7,249 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,975 ആണ്. ഇവരിൽ 1,344 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 322, റിയാദ് 292, കിഴക്കൻ പ്രവിശ്യ 138, മദീന 105, ജീസാൻ 54, അസീർ 35, അൽ ഖസീം 33, നജ്റാൻ 26, തബൂക്ക് 25, ഹാഇൽ 17, അൽബാഹ 12, വടക്കൻ തിർത്തി മേഖല 5, അൽ ജൗഫ് 3.
Post Your Comments