തിരുവനന്തപുരം: കോവിഡ് വ്യാപനം കാരണം മാറ്റിവച്ച എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹസര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ജൂണ്‍ 21മുതല്‍ ജൂലൈ 7വരെയും നടത്തും.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയം ജൂണ്‍ ഒന്നുമുതല്‍ 19വരെയും എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7മുതല്‍ 25 വരെയും നടത്തും.
മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. അത് മൂല്യനിര്‍ണയത്തിന് മുന്‍പ് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്കും പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, സംസ്ഥാന പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്സണ്‍മാര്‍, എന്നിവരുമായി കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല വെര്‍ച്വല്‍ യോഗം നടത്തും.
Post Your Comments