Latest NewsIndia

ബീഹാറിൽ ദളിത് കോളനിക്ക് മതമൗലിക വാദികൾ തീയിട്ടു; ഒരു മരണം, സംഭവം ഒവൈസിയുടെ പാർട്ടി എംഎൽഎയുടെ മണ്ഡലത്തിൽ

സംഘടിച്ചെത്തിയ മതമൗലിക വാദികൾ ദളിത് വിഭാഗങ്ങൾ മാത്രം താമസിക്കുന്ന കോളനി ആക്രമിക്കുകയായിരുന്നു.

പാറ്റ്‌ന : ബീഹാറിൽ ദളിത് കോളനിക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിട്ട് മതമൗലിക വാദികൾ. പൂർണിമ ജില്ലയിലെ മഹാദളിത് കോളനിയിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ ഒരാൾ മരിച്ചു. 70 കാരനായ മേവാലാൽ റായ് ആണ് കൊല്ലപ്പെട്ടത്. 10 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം എന്നാണ് വിവരം. സംഘടിച്ചെത്തിയ മതമൗലിക വാദികൾ ദളിത് വിഭാഗങ്ങൾ മാത്രം താമസിക്കുന്ന കോളനി ആക്രമിക്കുകയായിരുന്നു.

സമീപ പ്രദേശങ്ങളിലെ മുസ്ലീം താമസക്കാർ സംഘം ചേർന്നെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എഐഎംഐഎം എംഎൽഎ സയ്ദ് റുക്‌നുദ്ദീന്റെ മണ്ഡലം ഉൾപ്പെട്ട കോളനിയിലാണ് അക്രമം ഉണ്ടായിരിക്കുന്നത്. ഭൂമി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ഒഴിഞ്ഞു പോകണമെന്നും ഇവർ നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നു. ഇതെച്ചൊല്ലിയായിരുന്നു സംഘടിതമായ ആക്രമണം.

ഉറങ്ങിക്കിടക്കുകയായിരുന്ന സത്രീകളെയും കുട്ടികളെയുമുൾപ്പെടെ അക്രമികൾ മർദ്ദിച്ചു. വീടുകളിൽ ഉണ്ടായിരുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെ കൊന്നു. 15 ഓളം വീടുകളാണ് ഇവർ അഗ്നിക്കിരയാക്കിയത്. അക്രമത്തിന് ശേഷം മൂന്ന് വയസ്സുള്ള കുട്ടിയെ കാണാതായിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് മുൻപും കോളനിയ്ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

 

 

 

shortlink

Post Your Comments


Back to top button