ദിസ്‌പൂർ : ഗോസംരക്ഷണ ബില്‍ അവതരിപ്പിക്കാനൊരുങ്ങി ആസാം സർക്കാർ. അടുത്ത നിയമസഭ സമ്മേളനത്തിൽ ബില്‍ അവതരിപ്പിക്കുമെന്നും ഗവര്‍ണര്‍ ജഗദീഷ് മുഖി പറഞ്ഞു.
“പശുവിനെ നമ്മള്‍ ബഹുമാനിക്കുന്നു. പശു വിശുദ്ധ മൃഗമാണ്. ഗോസംരക്ഷണത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കും. അടുത്ത സഭാ സമ്മേളനത്തില്‍ ഗോസംരക്ഷണ ബില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍ എന്ന കാര്യം വളരെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കട്ടെ. ഈ നിയമ പ്രകാരം കന്നുകാലികളെ കടത്തുന്നത് പൂര്‍ണമായും നിരോധിക്കും”- എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.
Read Also : ജനസംഖ്യ ആയിരത്തിന് മുകളില്‍, ഒരാള്‍ക്ക് പോലും കോവിഡില്ല; രാജ്യത്ത് അതിശയമായി ഈ ഗ്രാമം
ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഗോസംരക്ഷണ ബില്‍ അവതരിപ്പിച്ചിരുന്നു. അനധികൃതമായി പശുക്കടത്തും കശാപ്പും ചെയ്താല്‍ 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ഉത്തര്‍പ്രദേശിലെ ശിക്ഷ. കര്‍ണാടകയില്‍ കശാപ്പിനായി പശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്താൽ 3-7 വര്‍ഷം തടവും 50000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ പിഴയുമാണ് ശിക്ഷ. മധ്യപ്രദേശ് സര്‍ക്കാരാകട്ടെ ഈ നിയമത്തിനൊപ്പം പശു കാബിനെറ്റും കൂടി കൊണ്ടുവന്നു.
Post Your Comments