KeralaLatest NewsIndiaNews

‘നേതൃത്വമാറ്റം നല്ലത്, വി ഡി സതീശൻ ഉടൻ ചെയ്യേണ്ട 7 കാര്യങ്ങൾ’: സന്തോഷ് പണ്ഡിന്റെ രാഷ്ട്രീയ നിരീക്ഷണം ഇങ്ങനെ

വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ കോൺഗ്രസ് നേതൃത്വത്തിനു കൈയ്യടി. സിപിഎമ്മിനു പിന്നാലെ യു ഡി എഫിലും തലമുറമാറ്റം നല്ലതാണെന്നാണ് പൊതു അഭിപ്രായം. പ്രതിപക്ഷനേതാവാകുന്ന വി ഡി സതീശൻ ഉടൻ തന്നെ ചെയ്തു തീർക്കേണ്ട 5 കാര്യങ്ങളെ കുറിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. ഇനിയെങ്കിലും മുസ്‌ലിം ലീഗ് അടക്കം എല്ലാ ഘടക കക്ഷികൾക്കും അമിതമായ പ്രാധാന്യം നൽകാതെ നോക്കണമെന്ന് പണ്ഡിറ്റ് പറയുന്നു. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
അങ്ങനെ Congress Party യിലും തലമുറ മാറ്റം സംഭവിച്ചു. യുവാക്കളുടെ പ്രതിനിധിയായ VD സതീശൻ ജി പ്രതിപക്ഷ നേതാവ് ആയി വന്നല്ലോ .നല്ല കാര്യം . അദ്ദേഹം അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ ..
1)ഗ്രൂപ്പിന്റെ അതിപ്രസരം മാറിയാൽ തന്നെ കോൺഗ്രസ് പകുതി രക്ഷപ്പെടും. group കളികൾ തിരുത്തുവാൻ പുതിയ തന്ത്രങ്ങൾ മെനയുക.
2)നേതൃത്വം മാത്രം മാറിയാൽ പോര ..പാർട്ടിയുടെ ചിന്താഗതിയിൽ കുറെ മാറ്റങ്ങൾ വരുത്തണം .
ഒരു യുദ്ധത്തിൽ സൈന്യാധിപൻ മാത്രം യുദ്ധം ചെയ്താലല്ല സൈന്യം മുഴുവനും ഒരെ മനസ്സോടെ ഒരുമിച്ചു പോരാടിയാലാണ് ആ യുദ്ധത്തിൽ വിജയം കിട്ടൂ . അണികൾക്ക് ആവേശം കൊടുക്കുവാൻ പുതിയ തന്ത്രങ്ങൾ മെനയുക .
3) ഇനിയെങ്കിലും മുസ്‌ലിം ലീഗ് അടക്കം എല്ലാ ഘടക കക്ഷികൾക്കും അമിതമായ പ്രാധാന്യം നൽകാതെ നോക്കുക . Congress Party എടുക്കുന്ന നിലപാടുകൾ ഒന്നും ഘടക കക്ഷികളെ സുകിപ്പിക്കുവാൻ മാത്രം ആകരുത് . തെരഞ്ഞെടുപ്പിൻെറ സമയത്തു മാത്രം കൂടെ കൂട്ടിയാൽ മതി . മറ്റു സമയങ്ങളിൽ സ്വതന്ത്രമായി തീരുമാനങ്ങൾ എടുത്ത് മുന്നോട്ടു പോവുക . ഒരു ഘടക കക്ഷിയുടെയും പിന്തുണ ഇല്ലാതെ ഒറ്റയ്ക്ക് നിന്ന് ജയിക്കാവുന്ന അവസ്ഥയിൽ പാർട്ടിയെ കൊണ്ടുവരുവാൻ പുതിയ തന്ത്രങ്ങൾ മെനയുക .
4) ഇനി എങ്കിലും സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ പ്രശസ്തർ ആണ് എന്ന ഒരൊറ്റ കാരണം കൊണ്ട് സിനിമാക്കാർക്കും , ചാരിറ്റി പിരിവുകാർക്കും അവസരം കൊടുക്കാതിരിക്കുക .അവർക്കൊന്നും കൂടുതൽ വോട്ടു നേടുവാനുള്ള കഴിവില്ല എന്ന് തിരിച്ചറിയുക . പാർട്ടിക്ക് വേണ്ടി നിരവധി സമരങ്ങളിൽ പങ്കെടുത്ത ജനകീയ നേതാക്കന്മാരെ ആദ്യം പരിഗണിക്കുക . മുസ്‌ലിം ലീഗിലെ പ്രവർത്തകരെ Congress party സ്ഥാനാര്ഥികളാക്കി നിറുത്താതെ നോക്കുക . അതിനു വേണ്ട തന്ത്രങ്ങൾ മെനയുക .
5)അടുത്ത ലോകസഭാ , നിയമസഭാ തിരഞ്ഞെടുപ്പു മുൻ കൂട്ടി
കണ്ടു വാർഡ് തലം മുതൽ ഇപ്പോഴേ ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുക . ജയിച്ചാലും , തോറ്റാലും എങ്ങനെ ജനകീയമായി നിലകൊള്ളാം എന്നതിൽ പുതിയ തന്ത്രങ്ങൾ മെനയുക .
6) പരാജയത്തിൽ മനസ്സ് മടുത്തു ചില നേതാക്കളും , അണികളും BJP യിലേക്ക് കാലു മാറുവാൻ സാധ്യത ഉണ്ട് . അവരെ Congress പാർട്ടിയിൽ തന്നെ നില നിർത്തുവാൻ വേണ്ട തന്ത്രങ്ങൾ മെനയുക .
7)കുറച്ചു പൈസ കത്തിച്ചാലും , ചെറിയ തോതിൽ PR work ചെയ്തു മൊത്തത്തിൽ ഇമേജ് കൂട്ടി എടുക്കുവാനുള്ള തന്ത്രങ്ങൾ മെനയുക .
? രമേശ് ചെന്നിത്തല ജിയുടെ പ്രകടനം വളരെ നന്നായിരുന്നു . അതുപോലുള്ള മികച്ച പ്രകടനം ഇനിയും 5 വര്ഷം നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു .
(വാൽകഷ്ണം .. ഒന്നും ഒന്നിന്റെയും അവസാനം അല്ല. ഒന്ന് ശ്രമിച്ചു നോക്കാവുന്നതാണ് .ചിലപ്പോൾ …. )

shortlink

Related Articles

Post Your Comments

Related Articles


Back to top button