കാസര്‍കോട്: കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി മാറുമെന്ന മുന്നറിയിപ്പുമായി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിന്റെ സമസ്ത മേഖലയിലും മാറ്റം ആവശ്യമാണെന്ന് ഉണ്ണിത്താന്‍ പറയുന്നു. കേരളത്തില്‍ ഹൈക്കമാന്‍ഡ് മാറ്റത്തിനൊരുങ്ങവേയാണ് ഉണ്ണിത്താന്റെ കടുത്ത നിര്‍ദേശങ്ങള്‍. ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയില്‍ മാറ്റം വേണ്ട എന്ന നിലപാടിലാണ്. ഇതിനെതിരെയുള്ള മറുപടി കൂടിയാണ് ഉണ്ണിത്താന്‍ നല്‍കിയിരിക്കുന്നത്. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തുവെന്ന് ഉണ്ണിത്താന്‍ വ്യക്തമാക്കി. നേരത്തെ എംപിമാരോട് ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ തേടിയിരുന്നു. മാറ്റം വേണമെന്നാണ് എംപിമാരുടെയും നിലപാട്.
കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ പ്രശ്നം പൂച്ചക്കാര് മണിക്കെട്ടും എന്നതാണ്. പറയാന്‍ ആര്‍ക്കും ധൈര്യമില്ല. പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥയുമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കണം. ഇല്ലെങ്കില്‍ കേരളത്തിന്റെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് പറയേണ്ടി വരുന്ന അവസ്ഥയാവുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ എല്ലാവരും സ്വയം മാറ്റത്തിന് വിധേയരാകണം.
Post Your Comments