Latest NewsKeralaNews

പ്രശസ്ത കലാസംവിധായകൻ പി.പത്മനാഭൻ അന്തരിച്ചു

ചെന്നൈ : നിരവധി മലയാളം- തമിഴ് ചിത്രങ്ങള്‍ക്ക് കലാസംവിധായകനായും ഗ്രാഫിക് ഡിസൈനറായും പ്രവര്‍ത്തിച്ച പി പത്മനാഭന്‍ ഇന്ന് രാവിലെ ചെന്നൈയില്‍ അന്തരിച്ചു.

Read Also : കോവിഡ് പ്രതിസന്ധി : അക്കൗണ്ടുടമകള്‍ക്ക് ആശ്വാസ വാർത്തയുമായി എസ് ബി ഐ  

എഴുപതുകളില്‍ സിനിമയെന്ന മോഹവുമായി മദ്രാസിലെത്തിയ പത്മനാഭന്‍ സിനിമകള്‍ക്ക് ടൈറ്റില്‍ കാര്‍ഡുകള്‍ എഴുതിക്കൊണ്ടാണ് രംഗത്ത് തന്‍റെ സാന്നിധ്യം ഉറപ്പിക്കുന്നത്. ചിത്രകലയോടും കലാസംവിധാനത്തോടുമുള്ള താല്‍പര്യം കണ്ടറിഞ്ഞാണ് പത്മനാഭനെ സംവിധായകന്‍ ഭരതന്‍ തന്‍റെ സംഘത്തോടൊപ്പം ചേര്‍ത്തുനിര്‍ത്തുന്നത്. അതിനു മുമ്പ് പല സംവിധായകരുടേയും ചിത്രങ്ങള്‍ക്ക് കലാസംവിധായകനായും ഡിസൈനറായുമൊക്കെ പത്മനാഭന്‍ പ്രവര്‍ത്തിച്ചിരുന്നു.

ചാമരം, പറങ്കിമല, പാര്‍വതി, കാറ്റത്തെ കിളിക്കൂട് തുടങ്ങിയ ഭരതന്‍ ചിത്രങ്ങളില്‍ പത്മനാഭന്‍ കലാസംവിധായകനായി. 1980 ല്‍ പുറത്തിറങ്ങിയ ചാമരത്തിന്‍റെ കലാസംവിധാനം ഭരതനും പത്മനാഭനും ഒന്നിച്ചായിരുന്നു നിര്‍വഹിച്ചത്. ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ഇരുവരും പങ്കിട്ടു. കാറ്റത്തെ കിളിക്കൂടിനു ശേഷം പത്മനാഭന്‍ ഭരതന്‍സംഘത്തില്‍ നിന്ന് പിന്‍മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button