തിരുവനന്തപുരം: വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്. വി ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തതായി സംസ്ഥാന നേതൃത്വത്തിനു അറിയിപ്പ് ലഭിച്ചു. പ്രഖ്യാപനം അൽപസമയത്തിനകമെന്ന് സൂചന. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചുവെന്നാണ് സൂചന. യുവനേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഹൈക്കമാൻഡ് തീരുമാനം.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതു മുതൽ തലമുറ മാറ്റത്തിനായി രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തപ്പെട്ടിരുന്നു. വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ഒരാൾ പ്രതിപക്ഷ നേതാവ് ആകുമെന്ന് സൂചന ഉണ്ടായിരുന്നു. ഭൂരിപക്ഷ പിന്തുണ വി ഡി സതീശനായിരുന്നു.
പാര്‍ട്ടി അദ്ധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ചെന്നിത്തലക്ക് വീണ്ടും അവസരം നല്‍കണമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചില ദേശീയ നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. അതേസമയം നേതൃമാറ്റം വേണമെന്ന നിലപാട് ഹൈക്കമാന്‍ഡിലെ കൂടുതൽ നേതാക്കൾക്ക് ചൂണ്ടിക്കാട്ടി. ഇതിനൊടുവിലാണ് സതീശനെ തിരഞ്ഞെടുത്തത്.
Post Your Comments