കഡുന : വ്യോമസേനാ വിമാനം തകർന്ന് നൈജീരിയൻ സൈനിക മേധാവി ലഫ്. ജനറൽ ഇബ്രാഹിം അത്തഹിരു കൊല്ലപ്പെട്ടു. ഔദ്യോഗിക സന്ദർശനത്തിനായി പോകുന്നതിനിടെ കഡുനയിലായിരുന്നു അപകടം ഉണ്ടായത്. അദ്ദേഹത്തോടൊപ്പം നിരവധി സൈനികരും കൊല്ലപ്പെട്ടു.
Read Also : 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷൻ തുടങ്ങി
കഡുന വിമാനത്താവളത്തിന് സമീപമാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നൈജീരിയൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ഈ വർഷം രണ്ടാമത്തെ തവണയാണ് വ്യോമസേന വിമാനം തകർന്ന് അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ വിമാനം തകർന്ന് ഏഴ് സൈനികർക്കാണ് ജീവൻ നഷ്ടമായത്.
കഴിഞ്ഞ ജനുവരിയിലാണ് സൈനിക മേധാവിയായി ഇബ്രാഹിം അത്തഹിരു ചുമതലയേറ്റത്. അദ്ദേഹത്തിന് നിരവധി ഭീകര സംഘടനകളിൽ നിന്നും കലാപകാരികളിൽ നിന്നും ഭീഷണി നിലനിന്നിരുന്നു.
Post Your Comments