ലക്‌നൗ : സമുദായ അംഗങ്ങളോട് വീടുകള്‍ക്ക് മുകളിലും വാഹനങ്ങളിലും പലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മുസ്ലിം പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നതിനിടെയായിരുന്നു സംഭവം.
പൊതു അന്തരീക്ഷം മോശമാക്കുന്ന പ്രസ്താവന നടത്തിയതിന്, ഇന്ത്യന്‍ ശിക്ഷാനിയമം 505(2) വകുപ്പ് ചുമത്തിയാണ് സരെയ്മിറിലെ വടക്കന്‍ ചുരിഹര്‍ കസ്ബ സ്വദേശിയായ മൗലാന യാസില്‍ അക്തറിനെ മെയ് 20-ന് പൊലീസ് പിടികൂടിയത്. അസംഗര്‍ഹ് എക്‌സ്പ്രസ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കാന്‍ ആഹ്വാനം ചെയ്തതെന്ന് അസംഗര്‍ഹ് എസ്പി സുധീര്‍ കുമാര്‍ സിംഗ് അറിയിച്ചു.
സരെയ്മിര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തുവെന്നും നിരീക്ഷണ സെല്ലിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ് എന്നും പൊലീസ് പറഞ്ഞു.
Post Your Comments