തിരുവനന്തപുരം; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഇഡി രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊത്ത് തുള്ളാതെ നിയമമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജയരാജന്‍ പറഞ്ഞു. അല്ലെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ നേരിടേണ്ടിവരും. ബിജെപി ഓഫീസില്‍ നിന്നല്ല, ഇഡി ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത്. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണെന്ന് മറക്കരുതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജയരാജന്‍ പറഞ്ഞു.
Read Also : ‘ഞാനുമൊരു സംഘിയല്ലേ?’ കെ.സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റിനെ ഇറക്കിവിട്ടു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കി കേസെടുക്കാന്‍ ശ്രമിച്ച ഇഡി എന്ന കേഡിക്കെതിരെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി കേസെടുത്തത് പലരുടെയും ഉറക്കം നഷ്ടപ്പെടുത്തി. ”സര്‍ക്കാറിന് തിരിച്ചടി”, ”സര്‍ക്കാര്‍വാദം ഹൈക്കോടതി തള്ളി” എന്നിങ്ങനെ വെണ്ടക്ക നിരത്തി വാര്‍ത്തകള്‍ പ്രചരിപ്പിച്ച ദൃശ്യ അച്ചടി മാധ്യമങ്ങള്‍ എറണാകുളം കോടതിയുടെ ഈ തീരുമാനം വന്നതോടെ മാപ്പുപറയുന്നത് കണ്ടില്ല.
അന്ന് ഹൈക്കോടതിയില്‍ ഇഡിയുടെ ഉദ്യോഗസ്ഥനായിരുന്നു കേസെടുത്ത നടപടിക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്. ഹൈക്കോടതിയില്‍ ഇഡി വാദിച്ചത് തങ്ങളുടെ പേരില്‍ കേസ്സെടുക്കാന്‍ പോലീസിനോ കോടതിക്കോ അധികാരമില്ലെന്നായിരുന്നു. എല്ലാം നിയമാനുസൃതമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നതായാല്‍ കേസിന്റെ യാതൊരാവശ്യവുമില്ല. ഇഡി കേഡിയായാല്‍ എന്തുചെയ്യും?
പ്രതികളെ ഭീഷണിപ്പെടുത്തിയ ഇഡി ഉദ്യോഗസ്ഥന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ പേരില്‍ കേസെടുക്കുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കുകയുമായിരുന്നു. ഈ രണ്ട് ലക്ഷ്യവും നടന്നില്ല. ഇഡി ഉദ്യോഗസ്ഥര്‍ മാന്യത പുലര്‍ത്തണം. രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊത്ത് തുള്ളാതെ നിയമമനുസരിച്ച് പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ നേരിടേണ്ടിവരും. ബിജെപി ഓഫീസില്‍ നിന്നല്ല, ഇഡി ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത്. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ്. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ ശ്രമിക്കുകയും വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തവരുടെ പേരില്‍ കേസെടുത്ത നീതിപീഠത്തിന്റെ നടപടി കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയവല്‍ക്കരിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ്.
Post Your Comments