ദോഹ: ഖത്തറില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 828 പേര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ പോലീസ് പിടികൂടിയത്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 563 പേരെ പിടികൂടിയത്.
പാര്‍ക്കുകളിലും കോര്‍ണിഷിലും ഒത്തുകൂടിയതിന് 209 പേരും സാമൂഹിക അകലം പാലിക്കാത്തതിന് 34 പേരും അറസ്റ്റിൽ ആയിരിക്കുന്നു. മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 13 പേരും ഹോം ക്വാറന്റീന് ലംഘിച്ചതിന് 10 പേരും പിടിയിലായി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുന്നു.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിർദ്ദേശം നൽകിയിരുന്നു. മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
Post Your Comments