Latest NewsKeralaNews

മാസ്‌ക് ധരിക്കാത്തതിന് ഇന്നും നിരവധിയാളുകള്‍ക്കെതിരെ കേസ്; പിഴയായി ലഭിച്ചത് വന്‍ തുക

പിഴയായി 34,61,250 രൂപയാണ് ഈടാക്കിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,620 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിഴയായി 34,61,250 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

Also Read: മോദി സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തെ സർക്കാർ ആശുപത്രികളിൽ എത്തിയത് 60000 ത്തോളം വെന്റിലേറ്ററുകൾ

സാമൂഹിക അകലം പാലിക്കാത്തതിന് 4,494 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3744 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് 1582 പേരാണ് അറസ്റ്റിലായത്. 1955 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 88 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 393, 22, 175
തിരുവനന്തപുരം റൂറല്‍ 287, 162, 547
കൊല്ലം സിറ്റി 468, 55, 42
കൊല്ലം റൂറല്‍ 1006, 91, 140
പത്തനംതിട്ട 94, 91, 13
ആലപ്പുഴ 29, 6, 179
കോട്ടയം 224, 218, 133
ഇടുക്കി 151, 36, 30
എറണാകുളം സിറ്റി 155, 79, 44
എറണാകുളം റൂറല്‍ 201, 59, 174
തൃശൂര്‍ സിറ്റി 232, 238, 231
തൃശൂര്‍ റൂറല്‍ 54, 60, 11
പാലക്കാട് 167, 207, 77
മലപ്പുറം 51, 63, 2
കോഴിക്കോട് സിറ്റി 40, 43, 38
കോഴിക്കോട് റൂറല്‍ 64, 64, 50
വയനാട് 35, 0, 13
കണ്ണൂര്‍ സിറ്റി 64, 64, 50
കണ്ണൂര്‍ റൂറല്‍ 13, 5, 2
കാസര്‍ഗോഡ് 16, 19, 4

shortlink

Related Articles

Post Your Comments

Related Articles


Back to top button