KeralaLatest NewsNews

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറും ,പിന്നാലെ കാലവർഷവും ; കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 31-ന് കേരളത്തിലെത്താന്‍ സാധ്യത. മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ എത്തി. വൈകാതെ കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.

Read Also : സ്വന്തം കാര്‍ മൊബൈല്‍ ക്ലിനിക്ക് ആക്കി മാറ്റി രോഗികള്‍ക്ക് സൗജന്യ സേവനം നൽകി ഒരു ഡോക്ടര്‍  

ശനിയാഴ്ച മുതല്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24-നും 25-നും മഴ കൂടും. 24-ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും 25-ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍വരെയുള്ള എട്ടുജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാകും. ഈ ന്യൂനമർദ്ദം മെയ് 24ഓടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും വടക്കുപടിഞ്ഞാറ് സഞ്ചരിച്ച്‌ ഒഡിഷ വെസ്റ്റ്ബംഗാള്‍ തീരത്ത് മെയ് 26 ഓടെ എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button