ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അറുപത്തിനാല് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തു. കോവിഡ് മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇന്നലെ മാത്രം 12,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരണം 34.56 ലക്ഷമായി ഉയർന്നു. നിലവിൽ ഒന്നരക്കോടിയിലധികം പേർ കോവിഡ് ചികിത്സയിലുണ്ട്.
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിയ കുറവുണ്ട്. കഴിഞ്ഞ ദിവസം 2.59 ലക്ഷം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 30 ലക്ഷം പേർ മാത്രമേ കോവിഡ് ചികിത്സയിലുള്ളു. കഴിഞ്ഞ എട്ടുദിവസമായി പ്രതിദിന രോഗമുക്തി നിരക്ക് പ്രതിദിന രോഗബാധിതരേക്കാൾ കൂടുതലാണ്. 87.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക് ഉള്ളത്.
കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രോഗബാധിതരുണ്ട്.24 മണിക്കൂറിനിടെ 28,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 603,397 ആയി ഉയർന്നു.
Post Your Comments