ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയ്‌ക്കുനേരെ സൈബര്‍ ആക്രമണം. ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യയുടെ ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നത് 45 ലക്ഷം പേരുടെ ക്രഡിറ്റ് കാര്‍ഡിന്റെ ഉള്‍പ്പെടെ വിവരങ്ങള്‍. ക്രെഡിറ്റ് കാര്‍ഡിന് പുറമെ പാസ്പോര്‍ട്ട്, ഫോണ്‍ നമ്പറുകള്‍, സ്വകാര്യ വിവരങ്ങളും ചോര്‍ന്നതായി എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചു. എയര്‍ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാസഞ്ചര്‍ സിസ്റ്റം ഒാപ്പറേറ്റായ സിറ്റ എന്ന കമ്ബനിക്ക് നേരെയായിരുന്നു സൈബര്‍ ആക്രമണം.
2011 ആഗസ്റ്റ് 26നും 2021 ഫെബ്രുവരി മൂന്നിനും ഇടയില്‍ എയര്‍ ഇന്ത്യ സേവനം ഉപയോഗിച്ച യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇതില്‍ പേര്, ജനന തീയതി, ഫോണ്‍ നമ്പറുകള്‍, ടിക്കറ്റ് നമ്പര്‍ തുടങ്ങിയവും ചോര്‍ന്നതായാണ് വിവരം. സിറ്റയെ ലക്ഷ്യമിട്ട് നടത്തിയ അത്യാധുനിക സൈബര്‍ ആക്രമണത്തില്‍ മറ്റു വിമാനകമ്പനികളുടെയും യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എയര്‍ ഇന്ത്യയെ കൂടാതെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ലുഫ്താന്‍സ, യുണൈറ്റഡ് തുടങ്ങിയവയുടെ സേവനങ്ങളാണ് സിറ്റ നല്‍കുന്നത്.
Read Also: മൂന്നു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനൊരുങ്ങി സര്‍ക്കാര്‍; ആഗോള ടെണ്ടര്‍ വിളിച്ചു
പാസഞ്ചര്‍ സര്‍വിസ് സിസ്റ്റത്തിന്റെ ഡേറ്റ പ്രോസസറായ സിറ്റ പി.എസ്.എസിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം ചോര്‍ന്നു. ലോകത്താകമാനമുള്ള 45 ലക്ഷം പേരെ ഇത് ബാധിക്കും’ -എയര്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. അതേസമയം സി.വി.വി/സി.വി.സി ഉള്‍പ്പെടെയുള്ള പാസ്വേര്ഡ് വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും എയര്‍ ഇന്ത്യ പറയുന്നു. സൈബര്‍ ആക്രമണത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചു. സെര്‍വറുകള്‍ സുരക്ഷിതമാക്കുക, വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിദഗ്ധരുമായി ബന്ധപ്പെടുക, ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ ബന്ധപ്പെട്ട് പാസ്വേര്ഡ് റീസെറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുക തുടങ്ങിയവ ആരംഭിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു.
Post Your Comments