ന്യൂയോര്‍ക്ക്: 11 ദിവസം നീണ്ടുനിന്ന ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിനൊടുവിൽ ഇരുകൂട്ടരും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഹമാസ് അനുകൂലികൾ അടങ്ങിയിരിക്കാൻ തയ്യാറാകുന്നില്ല. ന്യൂയോർക്ക് ടൈംസ് സ്ക്വയറിനടുത്ത് സമാധാനപരമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തിയ ഇസ്രയേല്‍ അനുകൂലികൾക്ക് നേരെ ആക്രമം അഴിച്ച് വിട്ട് ഹമാസ് അനുകൂലികൾ.
ഹമാസ് – ഇസ്രയേൽ അനുകൂലികളുടെ സംഘർഷത്തിൽ ഒരു വയോധികയ്ക്ക് പരിക്കേറ്റു. ഹമാസ് അനുകൂലികൾ വെടിമരുന്ന് പ്രയോഗിച്ചതോടെ സംഘർഷം കനക്കുകയായിരുന്നു. ഇതേത്തുടർന്ന് മാന്‍ഹട്ടനിലെ തെരുവുകള്‍ അക്രമഭീതിയിലായതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 47- സ്ട്രീറ്റിലെ ഡയമണ്ട് ഡിസ്ട്രിക്ടില്‍ പലസ്തീന്‍ പതാകകളുണ്ടായിരുന്ന പിക്കപ്പ് ട്രക്കില്‍ നിന്നാണ് വെടിമരുന്ന് പ്രയോഗം തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുണ്ട്.
Also Read:ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട് ശ്രീലങ്കൻ സൂപ്പർ താരങ്ങൾ
ഹമാസുകാർ പ്രകോപനപരമായി പെരുമാറിയതോടെ ഇസ്രയേൽ അനുകൂലികളും പ്രതിഷേധം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒടുവിൽ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ 55 വയസുള്ള ഒരു സ്ത്രീക്ക് പൊള്ളലേറ്റു. സംഘര്‍ഷം പരിധി കടക്കുന്നതിനിടയില്‍, ന്യൂയോര്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് ഇരു വിഭാഗക്കാരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു, ഇത് കൂടുതൽ പ്രശ്നത്തിലേക്കാണ് വഴി വെച്ചത്. പോലീസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ വാട്ടര്‍ ബോട്ടിലുകളും മറ്റും വലിച്ചെറിഞ്ഞു. സംഭവത്തിൽ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments