Latest NewsKeralaNews

കോവിഡ്​ കേസുകളുടെ എണ്ണം ദയനീയമാണെങ്കിലും രാഷ്​ട്രീയം കളിക്കാനാണ് ഇപ്പോഴും താല്‍പര്യം; മമതയ്ക്കെതിരെ സുവേന്ദു അധികാരി

കൊല്‍ക്കത്ത : ​ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബി.ജെ.പി എം.എല്‍.എ സുവേന്ദു അധികാരി. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത കോവിഡ്​ അവലോകന യോഗത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന മമതയുടെ പരാമർശത്തിനെതിരെയാണ് സുവേന്ദു അധികാരി രംഗത്തെത്തിയിരിക്കുന്നത്. ഭരണകൂടത്തോടുള്ള ബംഗാള്‍ മുഖ്യമന്ത്രിയുടെ താല്‍പര്യമില്ലായ്​മ ഒരിക്കല്‍ കൂടി പുറത്തു വന്നിരിക്കുകയാണെന്നും സുവേന്ദു അധികാരി പറഞ്ഞു. ട്വീറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘കൃത്യമായി പറയുകയാണെങ്കില്‍, കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രധാനമന്ത്രി നിരവധി യോഗങ്ങള്‍ മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്നു. എത്രയെണ്ണത്തില്‍ മമത ബാനര്‍ജി പ​െങ്കടുത്തു? പൂജ്യം. ഇപ്പോള്‍, പ്രധാനമന്ത്രിയുടെയും ജില്ല മജിസ്​ട്രേറ്റുമാരുടെയും യോഗം ഹൈജാക്ക്​ ചെയ്​ത്​ അവര്‍ പറയുന്നു സംസാരിക്കാന്‍ അവസരം നല്‍കി​യില്ലെന്ന്​, ലജ്ജാകരം’ -സുവേന്ദു ട്വീറ്റ്​ ചെയ്​തു.

Read Also  :  ‘സ്‌കൂളുകള്‍ക്ക് കെട്ടിടം മാത്രം കെട്ടിയിട്ടത് കൊണ്ട് കാര്യമില്ല’; വിദ്യാഭ്യാസ പ്രശ്‌നങ്ങൾ അറിയാമെന്ന് വി ശ…

‘സഹകരണ ഫെഡറലിസത്തിലാണ്​ മോദിയുടെ വിശ്വാസം. എന്നാല്‍ മമത ബാനര്‍ജിയുടെ വിശ്വാസം ഏറ്റുമുട്ടല്‍ ഫെഡറലിസത്തിലാണ്​. ബംഗാളിലെ കോവിഡ്​ കേസുകളുടെ എണ്ണം ദയനീയമാണെങ്കിലും രാഷ്​ട്രീയം കളിക്കാനാണ്​ മമതയുടെ താല്‍പര്യം’ -സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കോവിഡ്​ സാഹചര്യം ചര്‍ച്ചചെയ്യുന്നതിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രധാനമന്ത്രിയല്ലാതെ മറ്റാര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നും അപമാനിക്കപ്പെട്ടതായും മമത ബാനര്‍ജി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ്​ യോഗത്തില്‍ പങ്കെടുത്തത്​. എന്നിട്ടും പ​ങ്കെടുത്ത ആര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയില്ല. ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്ക്​ മാത്രമാണ് സംസാരിക്കാന്‍ അവസരം നല്‍കിയതെന്നുമായിരുന്നു മമതയുടെ ആരോപണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button