മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ അപകടത്തില്‍പെട്ട ഒ.എന്‍.ജി.സിയുടെ ബാര്‍ജില്‍ മരിച്ച മരിച്ചയാളികളുടെ എണ്ണം ഉയരുന്നു. ഇതുവരെ അഞ്ച് മലയാളികളാണ് മരിച്ചത്. തൃശൂര്‍ സ്വദേശി അര്‍ജുന്‍ (39), കൊല്ലം ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍ എന്നിവരുടെ മൃതദേഹമാണ് ഒടുവില്‍ തിരിച്ചറിഞ്ഞത്. നേരത്തെ വയനാട് സ്വദേശി ജോമിഷ് ജോസഫ്, വി.എസ് സുമേഷ്, കാഞ്ഞിരപ്പള്ളി ചിറക്കടവ് യാസിന്‍ ഇസ്മയില്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ജോമിഷിന്റെ മൃതദേഹം ഇന്ന് വൈകിട്ട് കല്‍പറ്റയിലെ വീട്ടിലെത്തിക്കും. മറ്റു രണ്ട് മൃതദേഹങ്ങളും മുംബൈയിലെ ആശുപത്രി മോര്‍ച്ചറിയിലാണ്.
ഇതിനകം 55 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 22 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാണാതായവരിലും മലയാളികളുണ്ട്. ഒരു പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം കൂടി കണ്ടെടുത്തതായും വിവരമുണ്ടെങ്കിലും മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments