പട്‌ന : ചികിത്സയിലിരിക്കെ ആശുപത്രിയിലെ മൂന്ന് ജീവനക്കാര്‍ തന്റെ അമ്മയെ കൂട്ടബലാത്‌സംഗത്തിന് ഇരയാക്കിയെന്നും പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് പരാതിയുമായി മകൾ. ബിഹാറിലെ പട്നയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ചികിത്സയിൽ കഴിയവെ മരിച്ച 45 കാരിയുടെ മകളാണ് ആശുപത്രി മാനേജ്മെന്റിനെതിരെ പൊലീസില്‍ പരാതി നൽകിയത്. കഴിഞ്ഞ മെയ് 17 നാണ് 45 കാരിയെ കൊറോണ ലക്ഷണങ്ങളുമായി പട്നയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായത്. എന്നാൽ അതേ ദിവസം അവിടെ ഉണ്ടായിരുന്നവരില്‍ മൂന്ന് ജീവനക്കാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി അമ്മ വെളിപ്പെടുത്തിയിരുന്നുവെന്നാണ് മകൾ പോലീസിൽ നൽകിയ പരാതിയിൽ പറയുകയാണ്.
പീഡനത്തിന് ഇരയായ ശേഷം ആശുപത്രി അധികൃതർ തന്റെ അമ്മയെ തിടുക്കപ്പെട്ട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു ഉണ്ടായത്. ഇല്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നാണ് അവർ പറഞ്ഞത്. തുടർന്ന് തന്റെ സമ്മതത്തേടെ വെന്റിലേറ്റനിലേക്ക് മാറ്റപ്പെട്ട അമ്മ പിറ്റേ ദിവസം മരിച്ചെന്ന വാർത്തയാണറിഞ്ഞത്. എന്നാൽ അതേസമയം പീഡന വിവരം പുറത്ത് വരാതിരിക്കാൻ അമ്മയുടെ കഴുത്തിൽ എന്തോ കുത്തിവച്ചതായി സംശയിക്കുന്നതായും മകൾ നൽകിയ പരാതിയിൽ വ്യക്തമാകുകയാണ്.
എന്നാൽ അതേസമയം, പരാതി നിഷേധിച്ച് ആശുപത്രി മാനേജ്മെന്‍റ് രംഗത്ത് എത്തുകയുണ്ടായി. ലഭിച്ച പരാതിയിൽ കുറ്റാരോപിതരുടെ പേരുകൾ ഇല്ലെന്ന് പോലീസും പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Post Your Comments