കൊച്ചി : തര്‍ക്കങ്ങള്‍ അല്ല അഭിപ്രായം ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് കെ വി തോമസ്. പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തില്‍ ഹൈകമാന്‍ഡിനെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനം ഹൈകമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കും. നിയമസഭ തുടങ്ങിയ ശേഷം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ഉണ്ടാക്കുന്ന കാര്യം അല്ലല്ലോ. നേതൃത്വം മാറണോ എന്ന കാര്യത്തിലുള്ള അഭിപ്രായവും ഹൈകമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആരാണ് എന്നത് തര്‍ക്കത്തിന്റെ വിഷയം അല്ലെന്നും കെ വി തോമസ് അഭിപ്രായപ്പെട്ടു.
Read Also : സെർജിയോ അഗ്വേറോ ബാഴ്‌സലോണയിൽ; മെസ്സി ക്ലബ് വിടില്ലെന്ന് ആരാധകർ
പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈ മാസം 24 ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്നും അതില്‍ ആര്‍ക്കും ആശങ്ക വേണ്ട എന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു. യുഡിഎഫ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും വി ഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മന്‍ ചാണ്ടിയടക്കം ചില നേതാക്കള്‍ രമേശ് ചെന്നിത്തലക്കായി നില്‍ക്കുന്നതാണ് ഹൈകമാന്‍ഡിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. രമേശ് ചെന്നിത്തല തന്നെ തുടരുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമെന്നാണ് ഉമ്മന്‍ചാണ്ടിയുടേതടക്കം നിലപാട്.
Post Your Comments