കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 3 പേർക്ക് രോഗം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ആറു മാസത്തിനിടെ 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ തേടുകയുണ്ടായത്.
ആറു മാസത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധിച്ചു പൂർണമായും കാഴ്ചശക്തി നഷ്ട്ടപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് നാല് പേരെയാണ്. ബ്ലാക്ക് ഫംഗസ് ബാധ ഒഴിവാക്കുന്നതിനായി ഇവരുടെ ഓരോ കണ്ണുകൾ നീക്കം ചെയ്യുകയുണ്ടായി. പുതിയതായി രോഗബാധിതർ ആയവരടക്കം 10 പേരാണ് ചികിത്സയിൽ ഇപ്പോൾ കഴിയുന്നത്.
Post Your Comments