തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യായന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കാൻ തീരുമാനയിച്ചിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തിരിക്കുന്നത്. കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടർന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനൽ വഴി പുതിയ അധ്യായന വർഷം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കെറ്റ് സമർപ്പിച്ചിരിക്കുന്ന ശുപാർശകൾ കൂടി പരിഗണിച്ചാവും തുടർ നടപടികൾ സ്ഥീകരിക്കുന്നത്. ഡിജിറ്റൽ ക്ലാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാർഥികൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി പരിഹാരം കാണണം എന്ന് മന്ത്രി നിർദ്ദേശം നൽകുകയുണ്ടായി. വിക്ടേഴ്സ് ചാനലിലെ ക്ലാസിന് പുറമെ 10, 12 ക്ലാസുകളിലെ അധ്യാപകർ സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസ് നൽകണം എന്ന് നിർദേശവും പരിഗണനയിലുണ്ട്.
കഴിഞ്ഞ വർഷത്തെ ഓൺലൈൻ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്തും. നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ തുടരുക മാത്രമേ നിർവാഹമുള്ളെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.
Post Your Comments