ജറുസലേം : അല്‍ അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും വിജയാഘോഷത്തിനും എത്തിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ പൊലീസ് ആക്രമണം.20 ഓളം ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്‍റ് പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റ രണ്ടുപേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : രാജ്യത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാൻ പുതിയ നീക്കങ്ങളുമായി മോദി സര്‍ക്കാര്‍
ഹമാസും ഇസ്രായേല്‍ സര്‍ക്കാരും തമ്മിലുള്ള വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഫലസ്തീനില്‍ ഉടനീളം ആഹ്ലാദ പ്രകടനം നടന്നിരുന്നു. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം വിജയാഘോഷത്തിനായി സംഘടിച്ച ഫലസ്തീനികള്‍ക്ക് നേരെയാണ് ഇസ്രായേല്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡുകളും പ്രയോഗിച്ചത്.
Watch as Israeli forces storm Al-Aqsa Mosque compound and fire tear gas at Palestinians celebrating the ceasefire after Friday prayers.
? LIVE updates: https://t.co/v8UKhitk1T pic.twitter.com/xM34b7iIJ6
— Al Jazeera English (@AJEnglish) May 21, 2021
Post Your Comments