Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

കറിവേപ്പില ദിവസവും കഴിക്കൂ, ആരോ​ഗ്യഗുണങ്ങൾ നിരവധി

വിറ്റാമിന്‍ എയുടെ കലവറയായ കറിവേപ്പില. പ്രോട്ടീൻ, ഫൈബർ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമായ കറിവേപ്പ് ഇലകൾ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

കറിവേപ്പില ശരീരത്തിലെ ഇൻസുലിൻ ഉൽപാദനം സജീവമാക്കുകയും അതിലൂടെ ഹൈപ്പോ ഗ്ലൈസെമിക് ഗുണങ്ങൾ കൈവരിക്കുകയും ചെയ്യുന്നു. അതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

Read Also  :  ക്യാരറ്റ് ജ്യൂസ് ശീലമാക്കൂ; അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ അനുഭവിച്ചറിയൂ

ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

ഇരുമ്പിന്റെ അഭാവമാണ് വിളർച്ചയ്ക്കുള്ള ഏറ്റവും സാധാരണ കാരണം. ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും സമൃദ്ധമായ സ്രോതസ്സായ കറിവേപ്പില. സാധാരണയായി ഇരുമ്പ് സമ്പുഷ്ടമായ സ്രോതസ്സുകൾക്ക് ശരീരത്തിൽ ആഗിരണം ചെയ്യുന്നതിന് ഫോളിക് ആസിഡ് ആവശ്യമാണ്. കറിവേപ്പിലയിലെ ഫോളിക് ആസിഡ് ആ പ്രശ്നവും പരിഹരിക്കുന്നു.

Read Also  :   ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെഎസ്ഇബി; ജൂലൈ 31 വരെ ഇക്കാര്യത്തില്‍ പേടി വേണ്ട

പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ എന്നിവയുടെ ഒരു കലവറയാണ് കറിവേപ്പില. മുടി കൊഴിച്ചിൽ തടയുന്നതിനും ഇത് വളരെ ഫലപ്രദമാണ്. മുടി നരയ്ക്കുന്നത് തടയാനും കറിവേപ്പില സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button