ജിദ്ദ: ഇസ്രായേല്‍- പലസ്തീൻ സംഘർഷം തുടരവേ ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇതിനായി വിവിധ രാജ്യങ്ങളുമായി ആശയവിനിമയം നടത്തിവരുകയാണെന്നും സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന് പറഞ്ഞു. അല്‍അറബിയ ചാനലിനു നല്കിയ പ്രസ്താവനയിലാണ് സൗദി വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. ഗസ്സ മുനമ്ബില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം ഉടനെ അവസാനിപ്പിക്കണം. എന്നാൽ ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതക്കൊപ്പമാണ് സൗദി അറേബ്യ. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967ലെ അതിര്‍ത്തിയില്‍ ഫലസ്തീന് രാഷ്ട്രമുണ്ടാകണം.
Read Also: ഇന്ത്യയെ അവഗണിച്ച് വാക്സീൻ കയറ്റുമതി നടത്തില്ല; സിറം ഇൻസ്റ്റിറ്റ്യൂട്ട്
ഫലസ്തീന് പ്രശ്നത്തില്‍ അറബ് സംരംഭത്തിന് അനുസൃതമായി സ്ഥിരമായൊരു പരിഹാരത്തിലെത്തുകയാണ് സൗദി അറേബ്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഫലസ്തീന്, ഇസ്രായേല്‍ പോരാട്ടത്തിന് സമഗ്രമായ പരിഹാരമില്ലാതെ മേഖലയില്‍ സ്ഥിരതയില്ല. കിഴക്കന്‍ ജറൂസലമിലായാലും ഗസ്സയിലായാലും നിയമലംഘനങ്ങള്‍ നിര്‍ത്തലാക്കേണ്ടതുണ്ട്. ഗസ്സയിലെ വര്‍ധിച്ചുവരുന്ന ആക്രമണം തടയേണ്ട ആവശ്യകത അമേരിക്കയുടെ ഭാഗത്തുനിന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാനായിട്ടുണ്ട്. ഇസ്രായേല്‍ കടന്നുകയറ്റം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ വിഷയത്തിലിടപെടുന്ന എല്ലാ രാജ്യങ്ങളുമായി ആശയവിനിമയം നടത്തിവരുകയാണ്. അതോടൊപ്പം ഈ രക്തച്ചൊരിച്ചില്‍ എത്രയും വേഗം തടയാന്‍ പൊതുസമൂഹത്തോട് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവശ്യപ്പെടുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
Post Your Comments