![](/wp-content/uploads/2021/02/vaccine-5.jpg)
മംഗളൂരു: കോവിഡ് വാക്സിന് എടുക്കരുതെന്ന് ക്രൈസ്തവ നേതാക്കള്‍ വിശ്വാസികളോടു നിര്‍ദേശിച്ചെന്ന് ആരോപിച്ച് കര്‍ണാടകയിലെ ബിജെപി എംപി ശോഭ കരന്തലാജെ.
ഉഡുപ്പി-ചിക്കമംഗളൂരു എംപിയാണ് ഇവര്‍. ശോഭയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍സിയുമായ ഐവാന്‍ ഡിസൂസ പോലീസില്‍ പരാതി നല്കി. എംപിയുടെ പരാമര്‍ശത്തിനെതിരെ മംഗളൂരു രൂപത, ഉഡുപ്പി കാത്തലിക് സഭ, മലങ്കര ഓര്‍ത്തഡോക്സ് സഭ എന്നിവ രംഗത്തെത്തി. ക്രൈസ്തവസമൂഹത്തെ ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശോഭ കരന്തലാജെയുടെ നീക്കം രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് എതിരാണെന്ന് ഡിസൂസ പറഞ്ഞു.
ചിക്കമംഗളൂരുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ശോഭ കരന്തലാജെയുടെ വിവാദ പ്രസ്താവന.
Post Your Comments